കൊച്ചി: ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം ഒരു വ്യക്തിക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നിഷേധിക്കാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. അപേക്ഷകൻ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് വ്യക്തമായി സർട്ടിഫിക്കറ്റിൽ സാക്ഷ്യപ്പെടുത്തുകയാണ് പോലീസ് ചെയ്യേണ്ടതെന്ന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു.
ഇത്തരം കേസുകളിൽ അപേക്ഷകന്റെ പങ്കാളിത്തം അവർക്ക് ലൈസൻസിനോ തൊഴിലിനോ ഉള്ള യോഗ്യതയെ ബാധിക്കുമോ എന്ന് തീരുമാനിക്കേണ്ടത് അതാത് ലൈസൻസിങ് അതോറിറ്റിയോ തൊഴിൽദാതാവോ ആണെന്നും കോടതി വ്യക്തമാക്കി.
ടൂറിസം വകുപ്പിന്റെ ലൈസൻസോടെ ഹോംസ്റ്റേ അല്ലെങ്കിൽ റിസോർട്ട് ബിസിനസ് ആരംഭിക്കുന്നതിനായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച പീറ്റർ ടി.വി. ......
ന്യൂഡൽഹി: സിവാനിൽ അടുത്തിടെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ എകെ-47 റൈഫിൾ ഉപയോഗിച്ച് വെടിവെപ്പ് നടന്നിരുന്നുവെന്നും എന്നാൽ വെടിയുതിർത്തത് ആകാശത്തേക്കാണെന്നും സുപ്രീം കോടതിയെ അറിയിച്ച് ബിഹാർ സർക്കാർ. പ്രക്ഷോഭകർക്ക് നേരെ അമിത ബലപ്രയോഗം നടത്തിയിട്ടില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ജെപി ചൗക്കിന് സമീപം പ്രതിഷേധക്കാരുടെ ഇടയിൽ അകപ്പെട്ടുപോയതിനെ തുടർന്നാണ് ഒരു പൊലീസ് കോൺസ്റ്റബിൾ എകെ-47 റൈഫിളിൽ നിന്ന് നാല് റൗണ്ട് വെടിയുതിർത്തത്. ......
ക്വറ്റ: പാകിസ്താൻ സുരക്ഷാസേനയ്ക്കെതിരായ ആക്രമണങ്ങൾ ശക്തമാക്കി വിഘടനവാദി സംഘടനയായ ബലൂചിസ്താൻ ലിബറേഷൻ ആർമി. എട്ടുദിവസത്തിനിടെ ബലൂചിസ്താന്റെ വിവിധ ഭാഗങ്ങളിലായി 22 ആക്രമണങ്ങൾ നടത്തിയെന്നും 26 പാക് സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചെന്നും ബി.എൽ.എ അവകാശപ്പെട്ടു.
കലാത്ത്, സൂറബ് മേഖലകളിൽ നടത്തിയ ഐ.ഇ.ഡി. ......
ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റതായി ഭർത്താവിനെതിരെ പരാതി. സംഭവം ചോദ്യം ചെയ്തതിനു പിന്നാലെ ഭാര്യയെ ക്രൂരമായി മർദിച്ചതായും പരാതിയിൽ പറയുന്നു. ......
ടെൽ അവീവ്: ഹൈടെക് സിസിടിവി സംവിധാനങ്ങളും ആയുധധാരികളായ ജയിൽ ഉദ്യോഗസ്ഥരും അത്യാധുനിക സുരക്ഷാ വാഹനങ്ങളുമുള്ള ഇസ്രയേലി ജയിലുകളിൽ സുരക്ഷയ്ക്കായി മുതലകളെ ഉപയോഗിക്കാനുള്ള നീക്കം വിവാദത്തിൽ. ഗസയിൽനിന്ന് പിടികൂടിയ പലസ്തീൻ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലുകളിൽ മുതലകളെ വിന്യസിക്കാനുള്ള പദ്ധതിയാണ് ദേശീയ സുരക്ഷാ മന്ത്രി ബെൻ-ഗ്വിർ മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ടുകൾ.
2023 ഒക്ടോബർ മുതൽ ഇസ്രയേൽ സൈന്യം ഗസയിൽനിന്ന് അറസ്റ്റ് ചെയ്ത ഹമാസ് പ്രവർത്തകർ ഉൾപ്പെടെയുള്ള പലസ്തീൻ തടവുകാരെ അതീവ സുരക്ഷാ വിഭാഗത്തിലുള്ള ജയിലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. ......
ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് നേട്ടങ്ങളും അംഗീകാരവും സമ്മാനിക്കുമ്പോൾ മറ്റുചിലർക്ക് തടസ്സങ്ങളും നിരാശകളും നേരിടേണ്ടി വന്നേക്കാം. തൊഴിൽ, സാമ്പത്തികം, ആരോഗ്യം, യാത്ര തുടങ്ങിയ മേഖലകളിൽ ഓരോ രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത് എന്ന് നോക്കാം.
മേടം: കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. ......
തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സ്ത്രീകൾക്കായുള്ള പരിപാടിയെയും പങ്കെടുത്തവരെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. തിരുവനന്തപുരം സൈബർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഓഗസ്റ്റ് 14ന് രാത്രി വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ‘റീസർജ് – ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ പരിപാടിക്കെതിരെയാണ് അജിത് കുമാർ സമൂഹമാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയത്. ......
ജനനസമയത്തെ നക്ഷത്രത്തിനും അതിന്റെ പാദത്തിനും ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുണ്ട്. ചില നക്ഷത്രങ്ങളുടെ പ്രത്യേക ഭാഗങ്ങളിൽ ജനിക്കുന്നത് ഗണ്ഡാന്തദോഷത്തിനും കൂറ് ദോഷത്തിനും കാരണമാകുമെന്നാണ് ജ്യോതിഷവിശ്വാസം. ......
വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിലൂടെ ഇറാന്റെ എണ്ണ കയറ്റി കൊണ്ടുപോകുന്ന കപ്പലുകൾക്ക് ഏർപ്പെടുത്തിയ ഉപരോധത്തെ ഒമാൻ തടസ്സപ്പെടുത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്ന രൂക്ഷമായ മുന്നറിയിപ്പാണ് ട്രംപ് നൽകിയത്. ......
ന്യൂഡൽഹി: പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ‘ഷെഹ്സാദ് ഭട്ടി നെറ്റ്വർക്ക്’ തകർത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രനേഡ്, ഐഇഡി, പെട്രോൾ ബോംബ് ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചിരുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖലയാണ് ഇതെന്ന് അധികൃതർ അറിയിച്ചു.
14 സംസ്ഥാനങ്ങളിലായി സുരക്ഷാ ഏജൻസികൾ നടത്തിയ വ്യാപക പരിശോധനയിലാണ് നെറ്റ്വർക്കുമായി ബന്ധമുള്ള 253 പേരെ അറസ്റ്റ് ചെയ്തത്. ......